Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പാകിസ്ഥാന്‍ ദുര്‍ബലരായ എതിരാളികള്‍ മാത്രം'; അണ്ടര്‍ 19 ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ പാക് ടീമിനെ ട്രോളി സഞ്ജയ് മഞ്ജരേക്കര്

'പാകിസ്ഥാന്‍ ദുര്‍ബലരായ എതിരാളികള്‍ മാത്രം'; അണ്ടര്‍ 19 ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ പാക് ടീമിനെ ട്രോളി സഞ്ജയ് മഞ്ജരേക്കര്

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരപ്പട ഒമ്പതാം കിരീടം ഉയര്‍ത്തിയതിന് പിന്നാലെ പാക് ടീമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കളിക്കളത്തില്‍ ആക്രമണോത്സുകത കാണിക്കാന്‍ ഇന്ത്യന്‍ ടീം ഇനി തങ്ങളോട് കിടപിടിക്കുന്ന എതിരാളികളെ തിരഞ്ഞെടുക്കണമെന്നാണ് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചത്.

പാകിസ്ഥാന്‍ ദുര്‍ബലരും എളുപ്പത്തില്‍ കീഴടക്കാവുന്നവരുമായ ഒരു എതിരാളി മാത്രമാണെന്നും മഞ്ജരേക്കര്‍ പരിഹസിച്ചു. ഇന്ത്യയ്ക്ക് തങ്ങളുടെ ആക്രമണോത്സുകത പുറത്തെടുക്കാന്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരായ ടീമുകളെയാണ് താന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന കലാശക്കളിയില്‍, നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം തല്ലിക്കെടുത്തിയാണ് ഇന്ത്യ കിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ ഫൈനലിലും ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനോട് നേരിട്ട തോല്‍വികള്‍ക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ത്രില്ലര്‍ വിജയം.

Related articles

See all
Popular News

2029 ചാംപ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും; സമ്പൂര്‍ണ ഷെഡ്യൂള്‍...

Popular News

ആദ്യം കൈയിലെടുത്ത ആ ബാറ്റും ഒപ്പമുണ്ട്; കരിയറിന്റെ നാഴികക്കല്ലില്‍ കുട്ടിക്കാലം ഓര്‍ത്ത് സ...

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം...

Popular News

ത്രില്ലർ പോരാട്ടം, ആവേശവിജയം; പാകിസ്താനെ അവസാന പന്തിൽ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം...

Save your stories

Sign in