Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദ്യം കൈയിലെടുത്ത ആ ബാറ്റും ഒപ്പമുണ്ട്; കരിയറിന്റെ നാഴികക്കല്ലില്‍ കുട്ടിക്കാലം ഓര്‍ത്ത് സച്ചിന്

ആദ്യം കൈയിലെടുത്ത ആ ബാറ്റും ഒപ്പമുണ്ട്; കരിയറിന്റെ നാഴികക്കല്ലില്‍ കുട്ടിക്കാലം ഓര്‍ത്ത് സച്ചിന്

മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 നവംബര്‍ 15നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഐതിഹാസിക ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. വെറും 16 വയസും 205 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിന്റെ 37ാം വാര്‍ഷികം വ്യത്യസ്തമായ രീതിയിലാണ് സച്ചിന്‍ ആഘോഷിച്ചത്. ലോക ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനെന്ന സച്ചിന്റെ റെക്കോര്‍ഡ് അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ കളിച്ച 15 കാരനായ വൈഭവ് സൂര്യവംശി തകര്‍ത്തിരുന്നു.

സച്ചിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് പറയുമ്പോള്‍ ആരാധകര്‍ ആദ്യം ഓര്‍ക്കുക നീണ്ട മുടിയുമായി ഒരു ബാറ്റ് മുറുകെപ്പിടിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കുട്ടിക്കാല ചിത്രമാണ്. സച്ചിന് 4 വയസ്സുള്ളപ്പോള്‍ പകര്‍ത്തിയ ആ ചിത്രം ഒരു കായിക പ്രതിഭ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നതിന്റെ പ്രതീകം കൂടിയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം, അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത അതേ ബാറ്റുമായി 53-ാം വയസ്സില്‍ സച്ചിന്‍ സമാനമായ പോസ് വീണ്ടും പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും തന്റെ എക്സ് (X) പേജില്‍ പങ്കുവെച്ചുകൊണ്ട് 'ആദ്യ ബാറ്റിന്റെ കാര്യമാണ്, 49 കൊല്ലത്തിന് ശേഷവും അത് എന്റെ കൂടെയുണ്ട്' എന്ന് അദ്ദേഹം മനോഹരമായി കുറിച്ചു.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരമായാണ് സച്ചിന്‍ വിലയിരുത്തപ്പെടുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം, ക്രിക്കറ്റ് ചരിത്രത്തില്‍ 100 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം, ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ ടെസ്റ്റ്-ഏകദിന റണ്‍സുകള്‍ തുടങ്ങി ഇന്നും തകരാതെ നില്‍ക്കുന്ന നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ആകെ 34,357 അന്താരാഷ്ട്ര റണ്‍സുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. ടെസ്റ്റില്‍ 200 മത്സരങ്ങള്‍ കളിച്ച ഏക താരമാണ് സച്ചിന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (15,921), ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (51), 2,058 ഫോറുകള്‍ എന്നിവയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 300 ഇന്നിങ്‌സുകളില്‍ നിന്ന് അതിവേഗം 15,000 ടെസ്റ്റ് റണ്‍സ് തികച്ച താരവും സച്ചിനാണ്.

ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്നായി 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും സഹിതം 18,426 റണ്‍സാണ് അദ്ദേഹം നേടിയത്. വിരാട് കോഹ്‌ലി സെഞ്ച്വറി റെക്കോര്‍ഡ് മറികടന്നെങ്കിലും, ഏകദിനത്തിലെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികളുടെ റെക്കോര്‍ഡ് ഇന്നും സച്ചിന് സ്വന്തമാണ്. 2011ലെ ഏകദിന ലോകകപ്പും 2002ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 6 സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 2,278 റണ്‍സാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാരിക്കൂട്ടിയത്.



Related articles

See all
Popular News

2029 ചാംപ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും; സമ്പൂര്‍ണ ഷെഡ്യൂള്‍...

Popular News

'പാകിസ്ഥാന്‍ ദുര്‍ബലരായ എതിരാളികള്‍ മാത്രം'; അണ്ടര്‍ 19 ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ പാ...

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം...

Popular News

ത്രില്ലർ പോരാട്ടം, ആവേശവിജയം; പാകിസ്താനെ അവസാന പന്തിൽ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം...

Save your stories

Sign in