Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം, പരാതികൾ തള്ളി വരണാധികാരി

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം, പരാതികൾ തള്ളി വരണാധികാരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പി.ടി ഉഷയ്ക്ക് വലിയ ആശ്വാസം. ഐസ് ഹോക്കി ഫെഡറേഷന്റെ പ്രതിനിധിയായുള്ള ഉഷയുടെ നാമനിര്‍ദ്ദേശത്തിന് വരണാധികാരി അംഗീകാരം നല്‍കി. ഉഷയുടെ പ്രാതിനിധ്യത്തിനെതിരെ ഉയര്‍ന്ന പരാതികളെല്ലാം വരണാധികാരി തള്ളിക്കളഞ്ഞു.

നേരത്തെ 'സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ്' വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ്, കായിക സംഘടനാ പ്രതിനിധി എന്ന നിലയില്‍ ഐ.ഒ.എ ജനറല്‍ അസംബ്ലിയില്‍ എത്താന്‍ പി.ടി ഉഷ അപ്രതീക്ഷിത നീക്കം നടത്തിയത്. പ്രാതിനിധ്യത്തിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പി.ടി ഉഷ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ഐ.ഒ.എ തിരഞ്ഞെടുപ്പ് നടക്കുന്നത്; നവംബര്‍ 22-നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

മുന്‍ അത്ലറ്റ് എന്ന നിലയില്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് (എ.എഫ്.ഐ) ഉഷയെ നാമനിര്‍ദ്ദേശം ചെയ്യാമായിരുന്നു. എന്നാല്‍, വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിര്‍മയി സിക്തറിനെയാണ് എ.എഫ്.ഐ ഉള്‍പ്പെടുത്തിയത്. ഇതോടെ ഉഷയുടെ വഴിയടഞ്ഞെന്ന് കരുതിയിരിക്കവെയാണ് ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി ഉഷ അപ്രതീക്ഷിതമായി സ്ഥാനം പിടിച്ചത്. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ ഐ.ഒ.എ പ്രസിഡന്റ് എന്ന നിലയില്‍ പി.ടി ഉഷ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.


Related articles

See all
Popular News

ത്രില്ലർ പോരാട്ടം, ആവേശവിജയം; പാകിസ്താനെ അവസാന പന്തിൽ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം...

Popular News

മാറ്റ് ഹെൻ‌റിയുടെ തകര്‍പ്പന്‍ ബൗളിംഗ്; ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ന...

Popular News

അണ്ടർ 17 ഫിഫ ലോകകപ്പ്: അമേരിക്കൻ ടീമില്ലെങ്കിലും ലോകകപ്പ് നടക്കും; നിലപാട് കടുപ്പിച്ച് ഫിഫ

Popular News

അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ; കലാശപ്പോരിൽ പാകിസ്ഥാ...

Save your stories

Sign in