ഗോവ: ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് കാർണിവലായ 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിലെ മഡ്ഗാവ് ക്രിക്കറ്റ് ക്ലബ്ബിൽ ആവേശകരമായ തുടക്കമായി. ഓട്ടോ ക്ലോത്തിംഗ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. പോത്തിരാജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, റൂബിൻ സ്കറിയ, മുജീബ് റഹ്മാൻ, മാലിക് കെ.എം.ടി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ വസ്ത്ര വ്യാപാര രംഗത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ് ഗാർമെന്റ്സ് പ്രീമിയർ ലീഗ്. 'കൂൾ കളേഴ്സ്' ആണ് ഇത്തവണത്തെ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ. ആകെ 12 ടീമുകളാണ് ലീഗിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ ഉൾപ്പെടെ 300-ൽ പരം ആളുകൾ ടൂർണമെന്റിൽ പങ്കാളികളാകുന്നുണ്ട്. വസ്ത്ര വ്യാപാരികളും ബ്രാൻഡുകളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഇത്തരമൊരു ക്രിക്കറ്റ് ലീഗ് വലിയ രീതിയിൽ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.
12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്കമായി