മെസ്സിയുടെ പേരിൽ തട്ടിപ്പ്: 'റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസ് തുറക്കണമെന്ന് പല തവണ പറഞ്ഞു തുറന്ന് തന്നില്ല'; സെര്‍ച്ചിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടി.വി ഓഫീസിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘത്തോട് സഹകരിക്കാതെ ചാനൽ അധികൃതർ. കോടതിയുടെ റെയ്ഡ് വാറണ്ടുമായി എത്തിയ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തോടാണ് ചാനൽ മാനേജ്‌മെന്റ് നിസഹകരണ നിലപാട് സ്വീകരിച്ചത്.
വാറണ്ട് കൈപ്പറ്റാൻ ഓഫീസിലുണ്ടായിരുന്നവർ വിസമ്മതിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥ അഞ്ച് മിനിറ്റിനകം എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമായില്ല. ചാനലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറന്നുനൽകാൻ ആവശ്യപ്പെട്ടെങ്കിലും ഡിജിറ്റൽ ലോക്ക് ചെയ്തിരിക്കുന്ന മുറികൾ തുറന്നു നൽകാൻ ജീവനക്കാർ തയാറായില്ലെന്ന് പോലീസ് പറഞ്ഞു. നിലവിൽ പൂട്ട് തകർത്തു പരിശോധന നടത്താനുള്ള നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കളമശ്ശേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് കോടതി വാറണ്ടോടെ പരിശോധന ആരംഭിച്ചത്. റിപ്പോർട്ടർ ടി.വി ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വയനാട്ടിലെ വീട്ടിലടക്കം അഞ്ചു കേന്ദ്രങ്ങളിൽ പുലർച്ചെ നാലുമണി മുതൽ മിന്നൽ റെയ്ഡ് തുടരുകയാണ്. സാമ്പത്തിക ഇടപാടുകൾ, വിദേശ കത്തിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഫയലുകളും പിടിച്ചെടുക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.