കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
കന്നിമാസം ഒന്നായ സെപ്റ്റംബർ 17ന് പുലർച്ചെ 5നാണ് ഭക്തർക്കായി ദർശനത്തിന് നട തുറക്കുക. കന്നിമാസ പൂജയുടെ ഭാഗമായി സെപ്റ്റംബർ 17 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജ നടക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും.
കന്നിമാസ പൂജകളുടെ ഭാഗമായി ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനം വഴി ദർശന സ്ലോട്ട് മുൻകൂട്ടി ഉറപ്പാക്കണം. ഇതിനായി ശബരിമല വെർച്വൽ ക്യൂ പോർട്ടൽ ഉപയോഗിക്കാം.
സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ ബുക്കിങ് പോർട്ടൽ വഴി മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.