Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി CRPF; ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി CRPF; ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും സി.ആർ.പി.എഫ് പുതുക്കി നിശ്ചയിച്ചു. സി.ആർ.പി.എഫ് മേധാവി ജി.പി. സിങ് നടത്തിയ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് ജവാന്മാരുടെ സുരക്ഷ മുൻനിർത്തി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമായും ധരിച്ചിരിക്കണം.

സായുധരായ ഭീകരരുടെ പതിയിരുന്നാക്രമണങ്ങളിൽ ജവാന്മാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ അത്യന്താപേക്ഷിതമാണ്. ഇതിനുപുറമെ, ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കാനും, സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം കൂടുതൽ ലൈറ്റിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ മാർഗനിർദേശപ്രകാരം കമാൻഡർമാർക്ക് മാത്രമായിരിക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടാവുക. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും, ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പ്രത്യേകം വ്യക്തമാക്കുന്നു.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ നിന്നും ബോൾട്ടും ദീപക് ചഹാറും പുറത്ത്; പതിരാണയെ ഒഴിവാക്കി കെ.കെ.ആറും, ഹെറ...

Popular News

പട്രോളിംഗിനിടെ വഴിതെറ്റി ബംഗ്ലാദേശ് അതിർത്തി കടന്ന ഇന്ത്യൻ ജവാൻ കസ്റ്റഡിയിൽ; മോചനത്തിനായി...

Popular News

അമിതാഭ് ബച്ചന് നേരെ ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂന്റെ ഭീഷണി; മുംബൈയിലെ 'ജൽസ'യ്ക്ക്...

Popular News

സെൻസസ് പോർട്ടലിലെ മതവിവരങ്ങളിൽ അപ്രതീക്ഷിത മാറ്റം; 287 ഉപവിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ കോൺ...

Save your stories

Sign in