Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സെൻസസ് പോർട്ടലിലെ മതവിവരങ്ങളിൽ അപ്രതീക്ഷിത മാറ്റം; 287 ഉപവിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്

സെൻസസ് പോർട്ടലിലെ മതവിവരങ്ങളിൽ അപ്രതീക്ഷിത മാറ്റം; 287 ഉപവിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്

2027-ലെ സെൻസസിനായി പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള പോർട്ടലിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങൾ വലിയ രാഷ്ട്രീയ വിവാദമാകുന്നു. മതങ്ങളുടെ വിവരങ്ങൾ ചേർക്കുന്ന ഭാഗത്ത് വരുത്തിയ പരിഷ്കാരങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വിമർശിച്ചു. എന്നാൽ, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പൗരന്മാർക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള സെൻസസ് പോർട്ടലിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നേരത്തേ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം, ജൈന, ബുദ്ധ, സിഖ് എന്നീ പ്രധാന മതവിഭാഗങ്ങൾക്കൊപ്പം 'മറ്റുള്ളവർ' (Others) എന്ന വിഭാഗവും പോർട്ടലിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് കീഴിൽ 287 ഉപവിഭാഗങ്ങളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ പോർട്ടലിൽ നിന്ന് ഈ ഭാഗം പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.

ഇതോടെയാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. ഒഴിവാക്കിയ പട്ടികയിൽ സൂഫി, സുന്നി, ഷിയ, പെന്തകോസ്ത് വിഭാഗങ്ങളും ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയും ഉൾപ്പെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു വിശദീകരണവും നൽകാതെ ഇവ ഒഴിവാക്കിയത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണെന്ന് ജയറാം രമേശ് വിമർശിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലാണ് ഈ നീക്കം ചെയ്യലിന് പിന്നിലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

Related articles

See all
Popular News

'കുടുംബത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകാനാണ് പുസ്തകമെഴുതിയത്'; 'ബിലോങിംഗ്...

Popular News

പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്‍റെ ഇന്ത്യാ സന്ദർശനം; മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ക...

Popular News

രാമക്ഷേത്ര സംഭാവന കൊള്ള: 'സുപ്രീം കോടതി മേൽനോട്ടത്തിൽ പുതിയ എസ്.ഐ.ടി അന്വേഷണം വേണം'; പ്രധാ...

Popular News

'വോട്ട് ചോരി'ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; നവംബർ 26-ന് 'സംവിധാൻ രക്ഷാ' മാർച്ച്

Save your stories

Sign in