Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യപ്രതി ഒളിപ്പിച്ച സ്വർണം കണ്ടെത്തി; ചാല സ്വർണ കവർച്ച കേസിൽ മുഴുവൻ തൊണ്ടിമുതലും വീണ്ടെടുത്ത് പൊലീസ്

മുഖ്യപ്രതി ഒളിപ്പിച്ച സ്വർണം കണ്ടെത്തി; ചാല സ്വർണ കവർച്ച കേസിൽ മുഴുവൻ തൊണ്ടിമുതലും വീണ്ടെടുത്ത് പൊലീസ്

തിരുവനന്തപുരം ചാല സ്വർണ കവർച്ച കേസിൽ അന്വേഷണ സംഘത്തിന് നിർണായക നേട്ടം. കേസിൽ മുഖ്യപ്രതിയായ വിനോദ് ആന്റണി ഒളിപ്പിച്ച സ്വർണം പൊലീസ് കണ്ടെടുത്തു. ഫോർട്ട് സി.ഐ. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘത്തിന്റെ മുക്കാൽ മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്.

പൂജപ്പുര മുടവൻമുകളിലുള്ള വീടിന്റെ പിൻഭാഗത്തുള്ള ആറിന്റെ പരിസരത്തു നിന്നാണ് സ്വർണം കണ്ടെടുത്തത്. ഒരു മിട്ടായിത്തോടിൽ പൊതിഞ്ഞ നിലയിലായിരുന്നു കട്ട സ്വർണം ഒളിപ്പിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന് മുൻപ് പ്രതി ഇത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്.

ഇന്നലെ വെള്ളായണിയിൽ നിന്നും സ്വർണം കണ്ടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം നടത്തിയ പരിശോധനയിലാണ് ബാക്കി സ്വർണവും ഇപ്പോൾ കണ്ടെത്തിയത്. ഇതോടെ കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പൂർണ്ണമായി വീണ്ടെടുത്തതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

Related articles

See all
Popular News

കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ക്യാംപസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക്...

Popular News

സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കും; എൽഡിഎഫ് നയം അതേപടി തുടരില്ല...

Popular News

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചി...

Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Save your stories

Sign in