തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാന്‍ തീരുമാനം. ക്യാമ്പസിലെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന 13 വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചത്. നിലവില്‍ മൂന്ന് ദിവസത്തേക്കാണ് ക്യാമ്പസ് അടച്ചിടുന്നത്.
സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ക്യാമ്പസ് അടച്ചിടാനും ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനമെടുത്തത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ക്യാമ്പസിലും ഹോസ്റ്റല്‍ പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.
ഡെങ്കിപ്പനി വ്യാപനം രൂക്ഷം; കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചിടും, ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി