Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേധിച്ചതും പ്രതികാര നടപടി': രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേധിച്ചതും പ്രതികാര നടപടി': രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കേണ്ട മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില്‍ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളുടെ തെളിവാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും ഹൈദരാബാദില്‍ തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ 115 വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം വിസ നിഷേധിച്ചതും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നോര്‍വേ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് നേരിട്ട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക ഹെല്ലേ ലെങ്ങിന് തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പ് വിസ നിഷേധിച്ച നടപടിയെ കെ.സി. വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈ നടപടി പ്രതികാര മനോഭാവത്തിന്റെ ഉദാഹരണമാണെന്നും ഇതിന് 'ഓസ്‌കര്‍' നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു. ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ആഗോളതലത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എത്ര ഫോണ്‍ ചോര്‍ത്തിയാലും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാലും ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിപക്ഷ ശബ്ദം ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നും അധികാര സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും അടിയറവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related articles

See all
Popular News

ചടയമംഗലത്ത് മർദ്ദനത്തിനിരയായ 13 കാരനും കുടുംബത്തിനും മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അടി...

Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയ...

Popular News

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; റൗഡി ലിസ്റ്റി...

Popular News

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ...

Save your stories

Sign in