Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ;ഒപ്പം സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ;ഒപ്പം സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കോഴിക്കോട്ടെ തുലാ വെൽനസ് സെന്ററിലായിരുന്നു കൂടിക്കാഴ്ച.

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അൻവർ ഇബ്രാഹിം കോഴിക്കോട്ടെത്തിയത്. കോഴിക്കോട് മർകസിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് മടവൂർ മഖാമും സന്ദർശിച്ചിരുന്നു.

മാനുഷിക സേവനം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസ ഉന്നമനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡും അൻവർ ഇബ്രാഹിമിന് സമ്മാനിച്ചിരുന്നു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിലായിരുന്നു പുരസ്കാര സമർപ്പണം.

മതപണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം 2023ൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും മലേഷ്യൻ സർക്കാർ സമ്മാനിച്ചിരുന്നു.


Related articles

See all
Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Save your stories

Sign in