കൊച്ചി: സമഗ്രമായ ആസൂത്രണത്തിലൂടെ കൊച്ചിയെ രാജ്യത്തെ ഏറ്റവും മികച്ച ലോകോത്തര നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്റെ സേവനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചിയുടെ വികസന പദ്ധതികൾക്കായി രാമൻതുരുത്തിലെ 18 ഏക്കർ ഭൂമി കൊച്ചി കപ്പൽശാലയ്ക്ക് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കപ്പൽശാല വഴി 5000 കോടി രൂപയുടെ വലിയ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. നഗര നവീകരണത്തിനായുള്ള പൈലറ്റ് പ്രോജക്ടിന് ഈ മാസം തന്നെ തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാര-സാംസ്കാരിക മേഖലകൾക്ക് ഊന്നൽ നൽകി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഷ്യനേറിയം, മാരിടൈം മ്യൂസിയം, കൊച്ചി കേന്ദ്രീകരിച്ചുള്ള റിവർ ക്രൂയിസ് എന്നിവയും യാഥാർത്ഥ്യമാക്കും. കേരളത്തിൽ വിഭാവനം ചെയ്യുന്ന പോർട്ട് സിറ്റി പദ്ധതിക്ക് ഈ മാസ്റ്റർ പ്ലാനുകൾ വലിയ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു