കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക ഗതാഗത നിയന്ത്രണം
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് നഗരത്തിലെ പ്രധാന പാതകളിൽ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജങ്ഷൻ റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുണ്ടാകുക.
ഇതിനുപുറമെ ആലുവ-പാലാരിവട്ടം പി.ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായും നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രിയുടെ സുരക്ഷ മുൻനിർത്തി കൊച്ചി നഗരപരിധിയിൽ സമ്പൂർണ ഡ്രോൺ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.