Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

കൊച്ചി: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയുമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിന്നിരുന്ന വിലയിലാണ് വലിയ കുറവുണ്ടായത്.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച ഒൻപത് ശതമാനത്തോളം ഇടിഞ്ഞ് 14 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ സ്വർണവില തിങ്കളാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. ഔൺസിന് 3,630 ഡോളർ വരെ ഉയർന്ന് 2.6 ശതമാനത്തിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. പിന്നീട് സിംഗപ്പൂർ വിപണിയിൽ സ്പോട്ട് ഗോൾഡ് വില 3,587.13 ഡോളറിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിന് ശേഷമാണ് സ്വർണത്തിന്റെ ഈ തിരിച്ചുകയറ്റം.

ആഗോള ഓഹരി വിപണികളിൽ ടെക്നോളജി ഓഹരികൾ നേരിട്ട തിരിച്ചടിയും സ്വർണവില ഉയരാൻ കാരണമായി. ഓഹരികളിൽ നഷ്ടം നേരിട്ടതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞു. ഇതാണ് മഞ്ഞലോഹത്തിന് കരുത്തായത്.

വെള്ളിയാഴ്ച യുഎസ് ഓഹരി വിപണിയിലെ പ്രധാന സൂചികകളെല്ലാം വലിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്; നാസ്ഡാക് 5.28 ശതമാനവും എസ് ആൻഡ് പി 500 3.70 ശതമാനവും ഇടിഞ്ഞു. എഐ (AI) കമ്പനികളുടെ വൻതോതിലുള്ള നിക്ഷേപവും അതിനായി വർധിക്കുന്ന കടബാധ്യതകളും വിപണിയിൽ ആശങ്ക ഉയർത്തുന്നുണ്ട്. എഐ കമ്പനികളുടെ മൂല്യനിർണ്ണയത്തെയും ഭാവി ലാഭസാധ്യതകളെയും കുറിച്ചുള്ള സംശയങ്ങൾ ശക്തമായതോടെയാണ് ടെക് ഓഹരികളിൽ വിൽപ്പന സമ്മർദ്ദമുണ്ടായത്. വരും ദിവസങ്ങളിലും ഈ ആശങ്കയിൽ ഓഹരി വിപണികൾ തളർന്നാൽ സ്വർണവില വീണ്ടും ഉയരാനാണ് സാധ്യത.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in