മലപ്പുറം: ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. 'എഫ് ട്യൂണ്‍' എന്ന ഫെയര്‍നസ് ക്രീം നിര്‍മ്മിച്ച് വിപണിയിലെത്തിച്ചവര്‍ക്കെതിരെയാണ് നടപടി. മനുഷ്യജീവന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം വിപണിയിലിറക്കിയെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
ക്രീം ഉപയോഗിച്ചതിലൂടെ പെണ്‍കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും ചികിത്സയ്ക്കായി ഇതുവരെ ഒരു ലക്ഷത്തോളം രൂപ ചെലവായെന്നും കാണിച്ചാണ് പൊലീസില്‍ പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രീം നിര്‍മ്മാതാക്കളെ പ്രതിചേര്‍ത്ത് അരീക്കോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഫെയര്‍നസ് ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതരവൃക്കരോഗം ബാധിച്ച സംഭവം: എഫ് ട്യൂണ്‍ ക്രീം നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് അരീക്കോട് പൊലീസ്