ഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മുൻ നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇടം നേടി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഈ മാസം 27ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ട്വന്റി20 ടീമിൽ യുവതാരം വൈഭവ് സൂര്യവംശിയും ഇടം നേടി.
പുതുമുഖ ഓൾറൗണ്ടർ നമാൻ ധീറും പേസർ ഔഖിബ് നബിയും ഏകദിന ടീമിൽ ഉൾപ്പെട്ടു. ഏഷ്യൻ ഗെയിംസ് ടീമിലുണ്ടായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മാറ്റി ഉൾപ്പെടുത്തി. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും 50 ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തി.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ഏകദിന ടീം
ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, കെ. എൽ. രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജയ്‌സ്വാൾ.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടി20 ടീം
ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.
കാര്യവട്ടത്ത് നടക്കുന്ന ഏകദിന മത്സരത്തോടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും ഒരുമിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
കാര്യവട്ടത്തേക്ക് രോഹിത്തും കോലിയും , സഞ്ജുവിന് വീണ്ടും ടി20യിൽ ഇടം ; വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു