Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സമുദ്രാന്തര കേബിളിന് തകരാർ; പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

സമുദ്രാന്തര കേബിളിന് തകരാർ; പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

ലാഹോർ: സമുദ്രാന്തര ഇന്റർനെറ്റ് കേബിളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. പാകിസ്ഥാൻ തീരത്ത് നിന്നും 11 കിലോമീറ്റർ അകലെയായി 'SEA-ME-WE5 (SMW5)' എന്ന കേബിളിലാണ് തടസ്സം നേരിട്ടതെന്ന് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഫലമായി രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാനും ചിലയിടങ്ങളിൽ വേഗത കുറയാനും സാധ്യതയുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

ഇന്റർനെറ്റ് കേബിളിന്റെ കൺസോർഷ്യവുമായി ട്രാൻസ്‌വേൾഡ് അസോസിയേറ്റ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. തകരാറിന്റെ കൃത്യമായ കാരണം തിരിച്ചറിഞ്ഞ് എത്രയും വേഗം പരിഹരിക്കുമെന്നും താൽക്കാലികമായി പകരം സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

Related articles

See all
Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

Popular News

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; യു.എസ്. നാവിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാന്റെ വധഭീ...

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഇന്ത്യൻ വംശജരുടെ വൻ പ്രാതിനിധ്യം

Save your stories

Sign in