Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വിലക്ക്; ഉത്തരവിറക്കി ജയിൽ ഡിജിപി

സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വിലക്ക്; ഉത്തരവിറക്കി ജയിൽ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്കും പാർട്ടി താല്പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതോ സ്‌പോൺസർഷിപ്പ് വഴി ലഭിച്ചതോ ആയ ഇത്തരം പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നത് വിലക്കിയതായാണ് പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിറക്കിയത്.

കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗവും കോൺഗ്രസ് നേതാവുമായ അമൃത രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഈ നടപടി. കഴിഞ്ഞ 10 വർഷമായി ജയിലുകളിൽ സിപിഎം ആധിപത്യമായിരുന്നുവെന്നും രാഷ്ട്രീയ തടവുകാർക്ക് യഥേഷ്ടം പരോൾ അനുവദിക്കുകയും ജയിലുകളിൽ 'ദേശാഭിമാനി' പത്രം വിതരണം ചെയ്തിരുന്നതായുമാണ് അമൃത രാധാകൃഷ്ണൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

തടവുകാരുടെ മാനസികവും സാമൂഹികവുമായ പുനരധിവാസം ലക്ഷ്യമിട്ടുള്ള തിരുത്തൽ കേന്ദ്രങ്ങളാണ് ജയിലുകളെന്നും അതിനാൽ തടവുകാരിലേക്ക് എത്തുന്ന വിവരങ്ങൾ സത്യസന്ധവും പക്ഷപാതമില്ലാത്തതുമായിരിക്കണമെന്നും ജയിൽ ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Related articles

See all
Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Save your stories

Sign in