Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

മാസപ്പടി കേസില്‍ തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. വിഷയത്തില്‍ എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പൂര്‍ണ്ണ പിന്തുണ നല്‍കാതെ വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിരോധ തന്ത്രം. പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച വിശാല ജില്ലാ സമിതിയുടെ ആദ്യ യോഗത്തെ തന്നെ മാസപ്പടി കേസിനെതിരെയുള്ള വേദിമാക്കി മാറ്റിയത് സിപിഎമ്മിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

പാര്‍ട്ടിക്കുണ്ടായ വീഴ്ചകളും തിരിച്ചടികളും വിശകലനം ചെയ്ത് തിരുത്തലുകള്‍ വരുത്താനാണ് ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചതെങ്കിലും, ആദ്യ യോഗത്തില്‍ തന്നെ അജണ്ട മാസപ്പടി കേസിലേക്ക് ചുരുക്കാന്‍ പിണറായി ശ്രമിച്ചു. കേസ് സിപിഎമ്മിനെതിരായ ആക്രമണമാണെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി, ഇത് മൊത്തം ഇടതുമുന്നണിയെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് എക്‌സാലോജിക് കേസിനെ ചൂണ്ടിക്കാട്ടി പിണറായി വ്യക്തമാക്കി.

ഇഡി നടപടികള്‍ക്കെതിരെ പരസ്യ പ്രതികരണത്തിന് ഘടകകക്ഷികള്‍ മടിച്ചുനില്‍ക്കുമ്പോള്‍, പിണറായിയുടെ ഈ പുതിയ പ്രസ്താവനയോട് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തെ വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ ഇഡി കേസിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് കോഴിക്കോട് വെച്ച് എം.എ. ബേബിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആദ്യ ജില്ലാ യോഗത്തില്‍ തന്നെ മുന്‍ മുഖ്യമന്ത്രി വീണ്ടും ഇതേ വിഷയം ഉയര്‍ത്തിയത് എന്നത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Related articles

See all
Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Popular News

"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി...

Popular News

ശ്രീലകം ഫിനാൻസ് തട്ടിപ്പ്: പ്രതിയായ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

Popular News

കന്നിയങ്കം, കന്നികിരീടം; ഓളപ്പരപ്പില്‍ കൊടുങ്കാറ്റായി അരോമ ചുണ്ടന്‍; കപ്പില്‍ മുത്തമിട്ടത്...

Save your stories

Sign in