Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നിങ്ങളുടെ നിർദേശങ്ങൾ മന്ത്രി നേരിട്ട് കേൾക്കും; 'കായകൽപ്പം' ആരോഗ്യ ജനസമ്പർക്ക പരിപാടിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം

നിങ്ങളുടെ നിർദേശങ്ങൾ മന്ത്രി നേരിട്ട് കേൾക്കും; 'കായകൽപ്പം' ആരോഗ്യ ജനസമ്പർക്ക പരിപാടിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം

ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി 'കായകല്‍പ്പം' എന്ന പേരില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  കോഴിക്കോട് നടക്കും .ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനപ്രതിനിധികളില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍നിന്നും അഭിപ്രായ സമാഹരണം നടത്തും.

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍, ആശുപത്രി ഭരണസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് ആയുഷ്, ഹോമിയോ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനുമുള്ള നിര്‍ദേശങ്ങള്‍, പരാതികള്‍ എന്നിവ മന്ത്രി നേരിട്ട് സ്വീകരിക്കും. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ചര്‍ച്ചനടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കും.

Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in