Logo
Sat, Jun 13, 2026 • 12:29 AM
LIVE TV
Watch

No business videos available

No Middle East videos available

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2026
1 min read
SHARE:
SAVE: Login to save

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യോഗത്തില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പിണറായി വിജയനുമായുള്ള രാഷ്ട്രീയ പോരാട്ടം തുടരുമെന്നും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് നില്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും, അതുകൊണ്ട് തന്നെ ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവിടുത്തെ വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലനില്‍പ്പുണ്ടെന്നും, എന്നാല്‍ ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടന്ന സഖ്യയോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം, സിപിഐ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും, ഇത് സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സിപിഎം പ്രതിനിധി ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുലിന്റെ മുന്‍കാല ചോദ്യം സഖ്യത്തിനുള്ളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.

ഇതിനു പുറമെ, ഇന്ത്യയിലെ ഇടതുപക്ഷം ഇപ്പോള്‍ ഇടതുപക്ഷമല്ലാതായി മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ മുന്‍ പരാമര്‍ശത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറി ജി. രാജയും രംഗത്തെത്തി. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ അവഹേളിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മത്സരങ്ങള്‍ ദേശീയ തലത്തിലെ സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ഇടതുപക്ഷത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് കര്‍ശനമായി ആവര്‍ത്തിച്ചിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10