ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; അവകാശവാദം തള്ളി അമേരിക്ക
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. കടലിടുക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള കപ്പല്‍ ഗതാഗതത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു.
ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കടലിടുക്ക് ഉപയോഗിക്കുന്ന എല്ലാ കപ്പലുകള്‍ക്കും നിയന്ത്രണം ബാധകമാണെന്ന് ഐആര്‍ജിസി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ നടപടിയെന്നാണ് ഇറാന്റെ വിശദീകരണം.
അതേസമയം, ഇറാന്റെ പ്രഖ്യാപനം യാഥാര്‍ഥ്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും മേഖലയിലെ കപ്പല്‍ ഗതാഗതം സാധാരണ രീതിയില്‍ തുടരുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അമേരിക്കയുടെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ യാതൊരു തടസവുമില്ലാതെ കടലിടുക്ക് വഴി സര്‍വീസ് നടത്തുകയാണെന്നും യുഎസ് സൈനിക കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള പരസ്പരവിരുദ്ധ അവകാശവാദങ്ങള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.