ഇനി ഗര്‍ഭകാലത്ത് ചുരിദാറും ചെരിപ്പും ധരിക്കാം; വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: ഗര്‍ഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി യൂണിഫോം കോഡില്‍ ഇളവുകള്‍ അനുവദിച്ചു. ഇനി മുതല്‍ ഗര്‍ഭാവസ്ഥയിലുള്ള വനിതാ ജീവനക്കാര്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും സാന്റലുകളും ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകാം. ഇതുസംബന്ധിച്ച ഉത്തരവ് പോലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരി പുറപ്പെടുവിച്ചു.
നിലവില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുവായ യൂണിഫോം കോഡാണ് ഉള്ളത്. എന്നാല്‍, ഗര്‍ഭകാലത്ത് പാന്റ്‌സും ഷര്‍ട്ടും ഷൂസും ധരിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി വനിതാ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് യൂണിഫോമില്‍ ഇളവ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ, കാക്കി സല്‍വാര്‍ കമ്മീസിനൊപ്പം ഷാളും കാല്‍നടയാത്രയ്ക്ക് സൗകര്യപ്രദമായ സാന്റലുകളും ധരിച്ച് വനിതാ പോലീസുകാര്‍ക്ക് സേവനം തുടരാം. ഈ പരിഷ്‌കാരം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.