തമിഴ്‌നാട്ടിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ലഭിച്ച അപൂർവവും ഹൃദ്യവുമായ ആരാധക സ്നേഹത്തിന്റെ അനുഭവം പങ്കുവെച്ച് പ്രശസ്ത നിർമാതാവ് ആന്റോ ജോസഫ്. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങും വഴിയുണ്ടായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.
പുലർച്ചെ മൂന്നരയോടെ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് മമ്മൂട്ടിയും സംഘവും സഞ്ചരിച്ച വാഹനം വഴിയിൽപ്പെടുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി പല വഴികളിലൂടെ കറങ്ങിയെങ്കിലും വഴി കണ്ടെത്താനായില്ല. തുടർന്ന് തിരികെ കാരക്കുടിയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതിനിടെയാണ് പട്ടമംഗലത്തുള്ള ഒരു പെട്രോൾ പമ്പിൽ വെച്ച് പാണ്ഡ്യൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്.
കാറിലിരിക്കുന്നത് മമ്മൂട്ടിയാണെന്ന് തിരിച്ചറിഞ്ഞ പാണ്ഡ്യൻ 'നീങ്ക മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്...' എന്ന് പറഞ്ഞ് തന്റെ ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് വഴികാട്ടുകയായിരുന്നു. പുലർച്ചെ നാലരയോടടുത്ത സമയത്ത് 10 കിലോമീറ്ററോളം ദൂരമാണ് പാണ്ഡ്യൻ മമ്മൂട്ടിയുടെ വാഹനത്തിന് വഴികാട്ടിയായി ബൈക്കോടിച്ചത്.
'അപ്പടിയെ സ്‌ട്രൈറ്റ് കേരള', അയാൾ കൈ ചൂണ്ടി.
ഒരു നല്ല മനുഷ്യൻ. 'അയാൾ നാളെ ആരോടെങ്കിലും പുലർച്ചെ മമ്മൂക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?', പിഷാരടിയുടെ ചോദ്യം.
മമ്മൂക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി. അയാളെ ചേർത്തു പിടിച്ചു.
'ഉൻ പേരെന്ന?'
'പാണ്ഡ്യൻ'.
മമ്മൂക്കയുടെ കെയർ ആൻഡ് ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു, 'അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ'.
PANDYAN, PAN- INDIAN ആകട്ടെ.