Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസ് ലുക്കിൽ സൂരി; ‘മണ്ടാടി’യുടെ കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്ത്, റിലീസ് സെപ്റ്റംബർ 4ന്

മാസ് ലുക്കിൽ സൂരി; ‘മണ്ടാടി’യുടെ കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്ത്, റിലീസ് സെപ്റ്റംബർ 4ന്

സൂരി നായകനാകുന്ന പുതിയ ചിത്രം ‘മണ്ടാടി’ യുടെ കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള സൂരിയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4ന് ആയിരിക്കും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.

തെലുങ്ക് താരം സുഹാസ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമ്പോൾ മഹിമ നമ്പ്യാരാണ് നായിക. സത്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലെത്തുന്നു.

കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായാണ് ‘മണ്ടാടി’ ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഏകദേശം 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് സൂചന.

സെയിലിംഗ് ബോട്ട് മത്സരവുമായി ബന്ധപ്പെട്ട മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’ എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൽ സൂരിയെ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ് അവതരണത്തിലാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോ ഗാനത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. സ്റ്റൈലിഷ് മേക്കിങ്ങിലൂടെ ചിത്രത്തിന്റെ ആക്ഷൻ സ്വഭാവവും പശ്ചാത്തലവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു ഗാനത്തിന്റെ പ്രത്യേകത. ദേശീയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു എന്നിവർ ചേർന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി.

തമിഴിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. വെട്രിമാരനാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.


Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in