കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കരിപ്പൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽ വെച്ച് 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.
കരിപ്പൂർ എയർപോർട്ട് ന്യൂ മാൻ ജങ്ഷന് സമീപം വെച്ച് ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ഒഡീഷ സ്വദേശിയായ സിദ്ധാന്ത് സാബർ (28), ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി പള്ളിക്കൽ ഉണ്ണ്യാല് പറമ്പ് അമ്പാടം കുഴി സലീം (53), കൊണ്ടോട്ടി പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.