Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം 'ഖലീഫ'; കേരളാ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍; ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം 'ഖലീഫ'; കേരളാ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍; ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ' ഖലീഫ'യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും. ചിത്രം ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് - സിജോ സെബാസ്റ്റ്യന്‍, ശ്രീലാല്‍ ശൂലപാണി.

ചിത്രത്തിന്റെ ട്രെയിലറും നാളെ ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്ത് വരും. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ട്രെയ്ലര്‍ കാത്തിരിക്കുന്നത്. 2 ദിവസം മുന്‍പ് സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷനും ഡ്രാമയും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്.  'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ്  വേഷമിടുന്നത്. 

ചിത്രത്തില്‍  മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും എന്നും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കൊച്ചുമകന്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിര്‍ അലി. ഈ ഓണക്കാലത്ത് തീയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ഖലീഫ'.


ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം മാളവിക ശര്‍മ്മ നായിക ആയി വേഷമിടുന്ന ചിത്രത്തില്‍, ഇവരെ കൂടാതെ ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകന്‍, വൈഷ്ണവി, റുഷിന്‍, ആനന്ദ് മന്മഥന്‍ എന്നിവരും താരനിരയിലുണ്ട്. ജേക്‌സ് ബിജോയ് ഈണം നല്‍കിയ, ചിത്രത്തിലെ 'അസലായവളെ' എന്ന റൊമാന്റിക് ഗാനവും സൂപ്പര്‍ ഹിറ്റാണ്. 

സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കാന്‍വാസില്‍ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെര്‍റ്റൈനെര്‍ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിന്റെ നേരത്തെ  ഗ്ലിംബ്‌സ് വീഡിയോ തരുന്നത്. മാസ്സ് സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്‌സ് വീഡിയോ കാണിച്ചു തരുന്നു. 'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടന്‍, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ചിത്രീകരിച്ചത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്. 

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റിംഗ് - ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മോഹന്‍ദാസ്, ആക്ഷന്‍ - യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ, കോ ഡയറക്ടര്‍ - സുരേഷ് ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷൈന്‍ വര്‍ഗീസ്, കോസ്റ്റ്യൂംസ് - മഷര്‍ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് - ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് - ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് - പ്രശാന്ത് നായര്‍ (3ഡിഎസ്), സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, പ്രൊമോഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് - വിപിന്‍കുമാര്‍ പൊഫാറ്റിയോ, പിആര്‍ഒ - ശബരി

Related articles

See all
Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

AA23' വൻ സർപ്രൈസ് വരുന്നു! അല്ലു അർജുനൊപ്പം ലോകേഷ് കനകരാജ്; ലൊക്കേഷൻ ചിത്രം വൈറൽ

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in