Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൊവിനോ തോമസ് ചിത്രം ‘മുൻപേ’ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു

ടൊവിനോ തോമസ് ചിത്രം ‘മുൻപേ’ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു

ഊട്ടി: ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മുൻപേ’യുടെ ചിത്രീകരണം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു. ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ സഹോദരൻ ടിങ്സ്റ്റൺ തോമസും ടൊവിനോയും ചേർന്ന് ആദ്യ ഫസ്റ്റ് ക്ലാപ്പ് നൽകി. ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

പനോരമ സ്റ്റുഡിയോസ്, തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായ 'ഫുട്ടേജ്' എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖം മേഘനയാണ് ചിത്രത്തിലെ നായിക.

90-കളുടെ പശ്ചാത്തലത്തിൽ നീലഗിരി കുന്നുകളിലെ ഒറ്റപ്പെട്ട തടാകക്കരയിലുള്ള 'ഒരിടം' എന്ന സ്ഥലത്ത് നടക്കുന്ന റോയ്സ്, റാണി ദാമ്പത്യത്തിന്റെ പ്രണയകഥയാണ് ചിത്രം പറയുന്നത്. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടീനാ തോമസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് റെക്സ് വിജയനും ജിച്ചു ജോയിയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ഷിനോസ്.


Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Save your stories

Sign in