Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെസിഎൽ സീസൺ 3 ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത്; മന്ത്രി പി.സി. വിഷ്ണുനാഥും സഞ്ജു സാംസണും മുഖ്യാതിഥികൾ

കെസിഎൽ സീസൺ 3 ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത്; മന്ത്രി പി.സി. വിഷ്ണുനാഥും സഞ്ജു സാംസണും മുഖ്യാതിഥികൾ

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ലീല റാവിസ് ഹോട്ടലില്‍ വൈകുന്നേരം 5.30 നാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ഇന്ത്യന്‍ ക്രിക്കറ്റ് താരവും കെസിഎല്‍ ഐക്കണുമായ സഞ്ജു സാംസണ്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളുടെയും ഔദ്യോഗിക അവതരണവും ടീം ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ പരിചയപ്പെടുത്തലും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത് അവതരിപ്പിക്കുന്ന മെന്റലിസം പ്രോഗ്രാമും ഉണ്ടായിരിക്കും.

കേരളത്തില്‍ ഒരു സമ്പൂര്‍ണ ക്രിക്കറ്റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുക എന്നതാണ് കെസിഎല്ലിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) ലക്ഷ്യമിടുന്നത്. വളര്‍ന്നുവരുന്ന കഴിവുറ്റ താരങ്ങള്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനും കരിയറില്‍ മുന്നേറാനും മികച്ചൊരു വേദിയൊരുക്കാന്‍ കെസിഎല്ലിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും കെസിഎ ആസൂത്രണം ചെയ്യുന്നുണ്ട്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 20-ന് മൂന്നാം സീസണിന് തുടക്കമാകും. 17 ദിവസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനല്‍ സെപ്റ്റംബര്‍ അഞ്ചിനാണ്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. 20-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ പോരാട്ടം. അന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികള്‍.


Related articles

See all
Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

Popular News

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടിക്കറ്റ് വിൽപന 17ന...

Popular News

ആവേശപ്പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് സെമിയിൽ

Popular News

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

Save your stories

Sign in