Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ 'എ'–പാകിസ്താൻ 'എ' മത്സരത്തിനിടെ ടോസിൽ നാടകീയ രംഗങ്ങൾ; മാച്ച് റഫറിക്ക് അമളി, ഹസ്തദാനം ഒഴിവാക്കി ക്യാപ്റ്റന്മാർ

ഇന്ത്യ 'എ'–പാകിസ്താൻ 'എ' മത്സരത്തിനിടെ ടോസിൽ നാടകീയ രംഗങ്ങൾ; മാച്ച് റഫറിക്ക് അമളി, ഹസ്തദാനം ഒഴിവാക്കി ക്യാപ്റ്റന്മാർ

ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഞായറാഴ്ച നടന്ന ഇന്ത്യ 'എ'–പാകിസ്താൻ 'എ' പോരാട്ടത്തിന്റെ ടോസിനിടെ നാടകീയ രംഗങ്ങൾ. ടോസ് പ്രഖ്യാപിക്കുന്നതിൽ മാച്ച് റഫറിക്ക് സംഭവിച്ച അമളിയാണ് ഗ്രൗണ്ടിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

ടോസിനായി ഇന്ത്യ 'എ' നായകൻ തിലക് വർമ്മയും പാക് നായകൻ അബ്ദുൾ സമദും ഗ്രൗണ്ടിലെത്തി. നാണയം ടോസ് ചെയ്തപ്പോൾ അബ്ദുൾ സമദ് 'ഹെഡ്‌സ്' വിളിച്ചു. നാണയം നിലത്തുവീണപ്പോൾ 'ടെയിൽസ്' ആണെന്നും ഇന്ത്യൻ നായകൻ തിലക് വർമ്മ ടോസ് ജയിച്ചെന്നുമാണ് മാച്ച് റഫറി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ഇരു ക്യാപ്റ്റന്മാരും കുനിഞ്ഞുനിന്ന് നാണയം പരിശോധിച്ചതോടെ അത് 'ഹെഡ്‌സ്' തന്നെയാണെന്ന് വ്യക്തമായി. ഇതോടെ 'ഇത് ഹെഡ് ആണ്, ഹെഡ് ആണ്' എന്ന് അബ്ദുൾ സമദ് മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. തുടർന്ന് ടോസ് പാകിസ്താന് അനുകൂലമായി തിരുത്തി നൽകുകയും അവർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ടോസിന് പിന്നാലെ ഇരു ക്യാപ്റ്റന്മാരും പരസ്പരം ഹസ്തദാനം ചെയ്യാതെയാണ് അഭിമുഖങ്ങൾക്കായി നീങ്ങിയത് എന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെത്തന്നെയാണ് ഇരു ടീമുകളും ഈ നിർണായക പോരാട്ടത്തിലും നിലനിർത്തിയത്.

ടീമുകൾ:
.ഇന്ത്യ 'എ': തിലക് വർമ്മ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ആയുഷ് ബദോനി, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, സൂര്യാൻഷ് ഷെഡ്‌ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷിത് റാണ, പ്രിൻസ് യാദവ്.
.പാകിസ്താൻ 'എ': അബ്ദുൾ സമദ് (ക്യാപ്റ്റൻ), ഷാമിൽ ഹുസൈൻ, മാസ് സദാഖത്ത്, റൊഹൈൽ നസീർ (വിക്കറ്റ് കീപ്പർ), ഹസൻ നവാസ്, ഫർഹാൻ യൂസഫ്, സാദ് മസൂദ്, മുഹമ്മദ് ഇമ്രാൻ രൺധാവ, അഹമ്മദ് ദാനിയാൽ, സുഫിയാൻ മുഖീം, അലി റാസ.


Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Save your stories

Sign in