മുന്‍ വനിതാ കമ്മീഷന്‍ അംഗവും മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളുമായ ഇ.എം. രാധയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി. എക്‌സിലൂടെയായിരുന്നു (X) മുഖ്യമന്ത്രിയുടെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകള്‍ ശ്രീമതി ഇ.എം. രാധയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി കുറിച്ചു. ഈ ദുഃഖവേളയില്‍ അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.