Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം; ലോക്ഭവന് മുന്നിൽ 'കേരള ജന്തർ മന്തർ'

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം; ലോക്ഭവന് മുന്നിൽ 'കേരള ജന്തർ മന്തർ'

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഭവന് മുന്നിൽ സംഘടിപ്പിച്ച 'കേരള ജന്തർ മന്തർ' പ്രതിഷേധ സംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെബി മേത്തർ എം.പി അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ചെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭരണഘടന ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ അണിനിരന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് സ്ത്രീകൾ മുന്നിട്ടിറങ്ങുന്ന ആദ്യത്തെ വലിയ പ്രതിഷേധമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ദീപാ ദാസ് മുൻഷി പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്തറിൽ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ, രാജ്യമെമ്പാടും ജന്തർ മന്തറുകൾ ഉയരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നതായി ജെബി മേത്തർ എം.പി ഓർമ്മിപ്പിച്ചു. അതിന്റെ ഭാഗമായി കേരളത്തിലും ജന്തർ മന്തർ പുനഃസ്ഥാപിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

പ്രതിഷേധ സംഗമത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി തുടങ്ങി വിവിധ നേതാക്കളും ആയിരക്കണക്കിന് മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Save your stories

Sign in