വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിരോധത്തിലായി ബിജെപി. ഉത്തര്‍പ്രദേശില്‍ നിര്‍ണായക തീരുമാനങ്ങളാണ് ബിജെപി എടുത്തിരിക്കുന്നത്. വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഉപയോഗിക്കുന്ന 'ഫോം 7' ഇനി പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് (BLA) വിതരണം ചെയ്യേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ നിന്ന് കൂട്ടത്തോടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഫോം 7 ദുരുപയോഗം ചെയ്തെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ചില സംഭവങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും വിഷയം വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് പാര്‍ട്ടി നേതൃത്വം കടന്നത്.