Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു; മണ്ഡല പുനർനിർണയത്തിൽ 4 ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കോൺഗ്രസ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു; മണ്ഡല പുനർനിർണയത്തിൽ 4 ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കോൺഗ്രസ്

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ സമവായത്തിലൂടെ പാസാക്കുന്ന കീഴ്‌വഴക്കം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് മാസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്ക് നാല് തവണ കത്തയച്ചിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് ജയറാം രമേശ് ഡല്‍ഹിയില്‍ പറഞ്ഞു.

ഏപ്രില്‍ 17-ന് 298 എം.പിമാരുടെ പിന്തുണ മാത്രമുള്ളതിനാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്ന സര്‍ക്കാര്‍ പിന്നീട് ശിവസേനയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിളര്‍ത്തിയതായും, സര്‍ക്കാരിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നിവരുള്‍പ്പെടുന്ന 'ഇന്ത്യ' സഖ്യവും നാല് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കി.

1. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലനിര്‍ത്തുക. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താതെ തുടരുക.

2. സംസ്ഥാനങ്ങള്‍ക്കുള്ള നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കുക. ഓരോ സംസ്ഥാനത്തിനും നിലവില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണത്തിലും അനുപാതത്തിലും മാറ്റം വരുത്താതിരിക്കുക. (ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഈ ആവശ്യം).

3. വനിതാ സംവരണം നടപ്പിലാക്കുക. നിലവിലുള്ള 543 സീറ്റുകളില്‍ മൂന്നിലൊന്ന് (182 സീറ്റുകള്‍) വനിതകള്‍ക്കായി സംവരണം ചെയ്യുക.

4. 25 വര്‍ഷത്തേക്ക് മരവിപ്പിക്കല്‍ നീട്ടുക. മേല്‍പ്പറഞ്ഞ മൂന്ന് ക്രമീകരണങ്ങളും അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരുന്നതിനായി ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിക്കല്‍ നീട്ടുക.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനം റദ്ദാക്കി നേരിട്ട് ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. ആറ് മാസത്തിലൊരിക്കല്‍ പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന ഭരണഘടനാ വ്യവസ്ഥ ഉപയോഗിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുകയാണെന്നും, ഈ മാസം 19-ന് ഫിക്കി പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം കടുത്ത ആശങ്കയിലാണെന്ന് വ്യക്തമായിരുന്നതായും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ഭരണനേതൃത്വത്തിലെ പ്രധാന നേതാക്കള്‍ക്കിടയില്‍ പല വിഷയങ്ങളിലും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും ജയറാം രമേശ് അവകാശപ്പെട്ടു. ചോദ്യോത്തര വേളയില്ലാത്ത പ്രത്യേക സമ്മേളനങ്ങള്‍ ഏത് സമയത്തും വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കും. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും അടല്‍ ബിഹാരി വാജ്പേയിയും സ്വീകരിച്ച മാതൃക പിന്തുടര്‍ന്ന്, ഇന്ത്യ 'വികസിത് ഭാരത്' ആകുന്നത് വരെ മണ്ഡല പുനര്‍നിര്‍ണയം മാറ്റിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Related articles

See all
Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദ...

Popular News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളി...

Save your stories

Sign in