ഡല്‍ഹി: രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം സമ്മാനിച്ച ഗ്രാമീണ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസം ഇനി കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്തുനിന്നാണ് ഈ ജനവിധി ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടി ഭരിക്കുന്ന 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാരിനുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതിയെ ബി.ജെ.പി തകര്‍ക്കുകയും കര്‍ഷകരെ നഷ്ടത്തിലേക്ക് തള്ളിവിടുകയും പഞ്ചായത്തുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. വിലക്കയറ്റവും തൊഴിലില്ലായ്മയും കുടിയേറ്റവും ഗ്രാമങ്ങളെ ദുരിതത്തിലാക്കി. എല്ലാം കണ്ടും സഹിച്ചും നിന്നിരുന്ന ജനങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഇത് രാജസ്ഥാന്റെ മാത്രം ജനവിധിയല്ല, മറിച്ച് രാജ്യത്തെ ഓരോ ഗ്രാമത്തിന്റെയും ശബ്ദമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ഗ്രാമീണ ജനതയ്ക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി