Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി ഒരുങ്ങുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂരും നിർമ്മാണം സുരേഷ് ബാബു ആറും നിർവഹിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ദിവ്യസാന്നിധ്യവും ആത്മീയ മഹത്വവും കോർത്തിണക്കിയാണ് ഈ പ്രണയചിത്രം ഒരുങ്ങുന്നത്. ഭക്തിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന പ്രമേയവും ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ പങ്കാളിത്തവുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ. മലയാള സിനിമയിലെ ഭക്തിനിർഭരമായ പ്രണയചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന 'ഗുരുവായൂർ അരങ്ങേറ്റം' അവതരണത്തിലും പ്രമേയത്തിലും പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ മറ്റ് താരങ്ങളെയും റിലീസ് തീയതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

മനോജ് പിള്ള ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജ് സംഗീതം പകരുന്നു. വിനോദ് രവീന്ദ്രൻ (കലാസംവിധാനം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), മഞ്ജുഷ രാധാകൃഷ്ണൻ (വസ്ത്രാലങ്കാരം), അരോമ മോഹൻ (പ്രൊഡക്ഷൻ കൺട്രോളർ), കാർത്തികേയൻ (ആക്ഷൻ), വിജി സതീഷ് (നൃത്തസംവിധാനം), സലിഷ് പെരിങ്ങോട്ടുകര (സ്റ്റിൽസ്), ആന്റണി സ്റ്റീഫൻ (പബ്ലിസിറ്റി ഡിസൈൻ), ശബരി (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related articles

See all
Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടിക...

Popular News

'ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ് ദേവ് നിദിമോരു'; സന്തോഷവാർത്ത പങ്കുവെച്ച് സാമന്ത റൂത്ത് പ്രഭു,...

Popular News

കരിയറിലെ മറ്റൊരു പൊൻതൂവലായി ദുൽഖറിന്റെ 'കൃഷ്ണ'; പ്രീമിയർ ഷോകളിൽ കൈയടി നേടി ‘ആകാശംലോ ഒക താര...

Save your stories

Sign in