Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദി പങ്കിടാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദി പങ്കിടാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് ആറുമണിക്ക് ഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ വെച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന സ്വകാര്യ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി. എന്നിവര്‍ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കും.

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ 544 പേജുള്ള പുസ്തകം ഔദ്യോഗിക പ്രകാശനത്തിന് മുന്നോടിയായി നവംബര്‍ 10-ന് തന്നെ വിപണിയിലെത്തിയിരുന്നു. ഇറ്റലിയിലെ ബാല്യകാലം, കേംബ്രിഡ്ജില്‍ വെച്ച് രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും പ്രണയവും വിവാഹവും തുടങ്ങി ഇന്ത്യയിലേക്കുള്ള തന്റെ വരവും ജീവിതാനുഭവങ്ങളും സോണിയ ഗാന്ധി പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം കുടുംബത്തിലുണ്ടാക്കിയ ആഘാതങ്ങളും രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെ വൈകാരിക നിമിഷങ്ങളും ആത്മകഥയിലൂടെ വായനക്കാരിലേക്ക് എത്തുന്നു.

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സഖ്യകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പ്രധാനമന്ത്രി പദം നിരസിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലെ പ്രധാന ആകര്‍ഷണം. അന്ന് മക്കളായ രാഹുലും പ്രിയങ്കയും നല്‍കിയ വൈകാരിക പ്രതികരണങ്ങളും പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള രാഷ്ട്രീയ അനുഭവങ്ങളും കൃതിയില്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഈ ആത്മകഥ ഇതിനോടകം തന്നെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.


Related articles

See all
Popular News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളി...

Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Popular News

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും...

Popular News

'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'...

Save your stories

Sign in