Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളിഞ്ഞത് ഐസ് ഹോക്കി ഫെഡറേഷൻ വഴി

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളിഞ്ഞത് ഐസ് ഹോക്കി ഫെഡറേഷൻ വഴി

ഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ഊഴത്തിനായി പി.ടി. ഉഷ കളത്തിലിറങ്ങുന്നു. ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി ജനറല്‍ അസംബ്ലിയില്‍ ഇടംനേടിയതോടെയാണ് ഡിസംബര്‍ 5-ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള അവരുടെ സാധ്യത തെളിഞ്ഞത്.

നവംബര്‍ 9-ന് നടന്ന 'സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ്' തിരഞ്ഞെടുപ്പില്‍ 40 വോട്ടുകള്‍ മാത്രം നേടി അഞ്ചാം സ്ഥാനത്തായതോടെ പി.ടി. ഉഷയ്ക്ക് ജനറല്‍ അസംബ്ലിയിലേക്കുള്ള വഴി അടഞ്ഞിരുന്നു. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (AFI) പ്രതിനിധിയായി ഉഷ എത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും, ആദില്‍ സുമരിവാല, അഞ്ജു ബോബി ജോര്‍ജ് എന്നിവരെയാണ് എ.എഫ്.ഐ. ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ നാമനിര്‍ദേശത്തിലൂടെ ജനറല്‍ അസംബ്ലിയില്‍ അംഗമാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉഷയ്ക്ക് അനുകൂലമായത്. ഐസ് ഹോക്കി ഫെഡറേഷന്‍ വനിതാ പ്രതിനിധിയായി പി.ടി. ഉഷയെ ഉള്‍പ്പെടുത്തുകയായിരുന്നു. ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിട്ടിട്ടും പിന്മാറാന്‍ ഉഷ തയ്യാറായിരുന്നില്ല.

തിരഞ്ഞെടുപ്പില്‍ ക്രമക്കേടും ചട്ടലംഘനവും നടന്നെന്നാരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെയും പ്രധാനമന്ത്രിയെയും പി.ടി. ഉഷ സമീപിച്ചിട്ടുമുണ്ട്. ഡിസംബര്‍ 5-ന് നടക്കുന്ന IOA എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അടുത്ത പ്രസിഡന്റ് ആരെന്ന് നിര്‍ണ്ണയിക്കുന്നത് ഈ സംഭവവികാസങ്ങളാണ്. പോരാട്ടം അവസാനിപ്പിക്കാന്‍ ഉഷ തയ്യാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.


Related articles

See all
Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Popular News

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും...

Popular News

'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'...

Popular News

‘രാജ്യത്തെ ജവാന്മാർ പ്രധാനമന്ത്രിയുടെ നുണകൾ വിശ്വസിച്ചിട്ടില്ല’; മോദിയുടെ ‘ദിമാഗി നക്സൽ’ പ...

Save your stories

Sign in