Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും അദ്ദേഹം മുഖം തിരിച്ചിട്ടുണ്ട്: സോണിയ ഗാന്ധി

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും അദ്ദേഹം മുഖം തിരിച്ചിട്ടുണ്ട്: സോണിയ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ അടുപ്പമില്ലെന്ന് സോണിയ ഗാന്ധി. തന്റെ ആത്മകഥയിലാണ് നരേന്ദ്ര മോദിയുമായുള്ള ഇടപെടലുകളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സോണിയ ഗാന്ധി വ്യക്തമാക്കുന്നത്.

സ്പീക്കറുടെ ചേംബറിലോ ഔദ്യോഗിക ചടങ്ങുകളിലോ മാത്രമാണ് മോദിയെ കണ്ടുമുട്ടാറുള്ളത്. മുഖാമുഖം വരുമ്പോള്‍ ഔപചാരികമായി നമസ്‌കാരം കൈമാറും. എന്നാല്‍, പലപ്പോഴും മോദി കണ്ണില്‍ നോക്കാതെ മുഖം തിരിക്കാറുണ്ടെന്നും സോണിയ ഗാന്ധി ആത്മകഥയില്‍ പറയുന്നു.

മോദി അദ്ദേഹത്തിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനുവേണ്ടിയാണ് പോരാടുന്നത്. താന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഉള്‍ക്കൊള്ളലും മതേതരത്വവും സാമൂഹിക നീതിയും അടിസ്ഥാനമാക്കിയുള്ള ഇന്ത്യയെയാണെന്നും സോണിയ വ്യക്തമാക്കുന്നു.

ഇത് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും രണ്ട് വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സോണിയ ഗാന്ധി തന്റെയ ആത്മകഥയായ 'ബിലോങ്ങിങ് ദ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തില്‍ കുറിക്കുന്നു. ബുക്ക് ഇന്ന് വിപണിയിലെത്തി. ഈ മാസം 16നാണ് ഔദ്യോഗിക പ്രകാശന ചടങ്ങ്.


Related articles

See all
Popular News

'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'...

Popular News

‘രാജ്യത്തെ ജവാന്മാർ പ്രധാനമന്ത്രിയുടെ നുണകൾ വിശ്വസിച്ചിട്ടില്ല’; മോദിയുടെ ‘ദിമാഗി നക്സൽ’ പ...

Popular News

‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്’; ബിജെപി ആരോപണത്തിന് മറുപടിയുമായി...

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Save your stories

Sign in