Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്

കൊല്ലം: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) ആറാം സീസണ്‍ ചാമ്പ്യന്‍ഷിപ്പും പ്രസിഡന്റ്‌സ് ട്രോഫിയും മേല്‍പ്പാടന്‍ ചുണ്ടന്‍ സ്വന്തമാക്കി. കൊല്ലം അഷ്ടമുടിക്കായലില്‍ നടന്ന ആവേശകരമായ ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ മേല്‍പ്പാടന്‍ ചുണ്ടനാണ് സര്‍വാധിപത്യം നേടിയത്.

പ്രസിഡന്റ്‌സ് ട്രോഫി ജലമേളയുടെ ഹീറ്റ്‌സില്‍ ഫൈനല്‍ കാണാതെ ആരോമ വണ്‍ ചുണ്ടന്‍ പുറത്തായതോടെ തന്നെ മേല്‍പ്പാടന്‍ ചുണ്ടന്‍ സി.ബി.എല്‍ ആറാം സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ആവേശം അലതല്ലിയ പ്രസിഡന്റ്‌സ് ട്രോഫി ഫൈനലില്‍ വീയപുരം ചുണ്ടനെയും പുണ്യാളന്‍ നിരണത്തെയും പിന്തള്ളിയാണ് മേല്‍പ്പാടന്‍ വിജയകിരീടം ചൂടിയത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ആരോമ ചുണ്ടനാണ് രണ്ടാം സ്ഥാനം. സി.ബി.എല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിച്ചത്.

ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ജലമേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ബേസില്‍ ജോസഫ്, റിയ ഷിബു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.


Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in