Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; NDA പോസ്റ്ററുകൾ കീറിയെറിഞ്ഞു

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; NDA പോസ്റ്ററുകൾ കീറിയെറിഞ്ഞു

പട്‌ന: ബിഹാറിലെ വൈശാലിയില്‍ 'നിതീഷ് സേതു' ആറുവരിപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതിഷേധവുമായി ആര്‍ജെഡി പ്രവര്‍ത്തകര്‍ രംഗത്തെത്തി. നേരത്തെ ഉദ്ഘാടനം ചെയ്ത പാലം പേര് മാറ്റി വീണ്ടും ഉദ്ഘാടനം ചെയ്തതിലും, സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിന്റെ പേര് ഒഴിവാക്കി നിതീഷ് കുമാറിന്റെ പേര് നല്‍കിയതിലും പ്രതിഷേധിച്ചാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പാലത്തിലെ എന്‍ഡിഎ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

ബൈക്കുകളിലെത്തിയ നൂറുകണക്കിന് ആര്‍ജെഡി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ വീശിയും പോസ്റ്ററുകള്‍ നശിപ്പിച്ചും പാലത്തിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന പ്രതിഷേധം ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയും തമ്മിലുള്ള രൂക്ഷമായ രാഷ്ട്രീയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, സംഭവത്തില്‍ ആര്‍ജെഡി എംപി സുധാകര്‍ സിംഗ് രംഗത്തെത്തി. നേരത്തെ തന്നെ ഉദ്ഘാടനം ചെയ്ത പാലത്തിന് പേര് മാറ്റുന്നതിനായി കോടികള്‍ ചെലവഴിച്ച് രണ്ടാമതും ഉദ്ഘാടന മാമാങ്കം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നടന്നത് സ്വാഭാവിക പ്രതിഷേധമാണെന്നും, വ്യാജമായ രീതിയിലാണ് അവിടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേജസ്വി യാദവിന്റെ ദീര്‍ഘവീക്ഷണമാണ് ഈ പാലം യാഥാര്‍ഥ്യമാക്കിയതെന്ന് അവകാശപ്പെട്ട സുധാകര്‍ സിംഗ്, മകനെ തള്ളിമാറ്റിയ സംഭവത്തിലെ നാണക്കേട് ഒഴിവാക്കാനാണ് നിതീഷ് കുമാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും ആരോപിച്ചു. "നേരത്തെ ഉദ്ഘാടനം ചെയ്ത പാലമാണിത്. ഇതൊരു വ്യാജ പരിപാടിയായിരുന്നു. ഇത്തരം വ്യാജ പരിപാടികളില്‍ ഞങ്ങളുടെ നേതാവ് എന്തിന് പങ്കെടുക്കണം?" എന്നും അദ്ദേഹം ചോദിച്ചു. നവംബര്‍ 21-നാണ് 9.76 കിലോമീറ്റര്‍ നീളമുള്ള നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

പാലത്തിന് പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിന്റെ പേര് നല്‍കുന്നതിന് പകരം നിതീഷ് കുമാറിന്റെ പേര് നല്‍കിയതിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയതോടെ പേരിടല്‍ വിവാദവും വീണ്ടും ചൂടുപിടിച്ചു. ഗുരു ഗോവിന്ദ് സിങ്ങിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് താന്‍ നേരത്തെ ബിഹാര്‍ നിയമസഭയില്‍ സ്വകാര്യ പ്രമേയം അവതരിപ്പിച്ചിരുന്നതായും, രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും തേജസ്വി ആരോപിച്ചു.

നിതീഷ് കുമാറിനെ ആദരിക്കാനാണ് പ്രധാനമന്ത്രി ശരിക്കും ആഗ്രഹിച്ചിരുന്നതെങ്കില്‍ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കോ അല്ലെങ്കില്‍ താജ്പൂര്‍-ഭക്തിയാര്‍പൂര്‍ നാലുവരിപ്പാതയ്‌ക്കോ അദ്ദേഹത്തിന്റെ പേര് നല്‍കാമായിരുന്നുവെന്ന് തേജസ്വി പറഞ്ഞു. നിതീഷ് ജിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ ജീവനോടെ കുഴിച്ചുമൂടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 18 മാസം മുന്‍പ് നിതീഷ് കുമാര്‍ ഈ പാലം തുറന്നുകൊടുത്തതാണെന്നും, വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയില്‍ ബിജെപിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിച്ച തേജസ്വി, പാലത്തിന്റെ നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ ഒരു പൈസ പോലും സംഭാവന ചെയ്തിട്ടില്ലെന്നും ആരോപിച്ചു. "ബിജെപി സര്‍ക്കാരോ എന്‍ഡിഎ സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഈ പാലത്തിന്റെ നിര്‍മ്മാണത്തിനായി ഒരൊറ്റ പൈസയെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം," അദ്ദേഹം ആവശ്യപ്പെട്ടു.

പേരിടല്‍ വിവാദത്തില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കളും രംഗത്തെത്തി. ഗുരു ഗോവിന്ദ് സിങ്ങിനെ ആദരിക്കാനുള്ള മുന്‍ നിര്‍ദേശത്തില്‍ നിന്ന് ബിഹാര്‍ സര്‍ക്കാര്‍ പിന്നോട്ട് പോയത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു. നിതീഷ് കുമാറിനെ ആദരിക്കാന്‍ ബിഹാര്‍ സര്‍ക്കാരിന് നൂറുകണക്കിന് മറ്റ് വഴികളുണ്ടെന്നും, എന്നാല്‍ ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ ആദരിക്കാനുള്ള നിര്‍ദേശത്തില്‍ നിന്ന് പിന്മാറുന്നത് അങ്ങേയറ്റം വേദനാജനകവും അംഗീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Save your stories

Sign in