Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ എ - പാകിസ്താൻ പോര്: വൈഭവ് സൂര്യവംശിക്ക് തലനാരിഴയ്ക്ക് പരിക്ക് ഒഴിവായി; ഗ്രൗണ്ടിൽ കൂട്ടിയിടി

ഇന്ത്യ എ - പാകിസ്താൻ പോര്: വൈഭവ് സൂര്യവംശിക്ക് തലനാരിഴയ്ക്ക് പരിക്ക് ഒഴിവായി; ഗ്രൗണ്ടിൽ കൂട്ടിയിടി

ദോഹയിൽ നടക്കുന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താൻ എയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യ എ താരം വൈഭവ് സൂര്യവംശി വലിയൊരു പരിക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മത്സരത്തിന്റെ മൂന്നാം ഓവറിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വൈഭവും സഹതാരം വിപ്രജ് നിഗമും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഡീപ് സ്‌ക്വയർ ലെഗ്ഗിലേക്ക് ബൗണ്ടറി തടയാനായി ഇരുവരും ഒരുമിച്ച് ഓടിയെത്തിയപ്പോഴാണ് അപകടമുണ്ടായത്. പന്ത് തടയാൻ വിപ്രജ് ഡൈവ് ചെയ്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് വീണപ്പോൾ, തൊട്ടടുത്തുണ്ടായിരുന്ന വൈഭവിന്റെ മുഖത്തും തോളിലുമാണ് വിപ്രജിന്റെ ഷൂസിലെ സ്പൈക്ക് തട്ടിയത്. കടുത്ത വേദനയെത്തുടർന്ന് വൈഭവ് മൈതാനം വിടുമെന്ന് കരുതിയെങ്കിലും, അല്പസമയത്തിനകം വേദന കുറഞ്ഞതോടെ അദ്ദേഹം മത്സരം തുടരാൻ തീരുമാനിച്ചു.

അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എ ആദ്യ 10 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. 23 പന്തിൽ 33 റൺസ് നേടിയ ഷാമിൽ ഹുസൈൻ, റണ്ണൊന്നുമെടുക്കാതെ പുറത്തായ റൊഹൈല്ഡ നാസിർ എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. ആയുഷ് ബദോനിയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

ഇന്ത്യ 'എ'–പാകിസ്താൻ 'എ' മത്സരത്തിനിടെ ടോസിൽ നാടകീയ രംഗങ്ങൾ; മാച്ച് റഫറിക്ക് അമളി, ഹസ്തദാന...

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in