Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എബോള വൈറസ് : മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിര്‍ത്തി വെച്ച് യുഎഇ

എബോള വൈറസ് : മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിര്‍ത്തി വെച്ച് യുഎഇ

ദുബായ്: എബോള വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി , മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്  പുതിയ വിസകള്‍ അനുവദിക്കുന്നത് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ വിലക്ക്. മുന്‍കരുതല്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. 

എബോള വൈറസിനെതിരെ രാജ്യത്ത് നടത്തുന്ന ദേശീയ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മുന്‍കരുതല്‍ നടപടിയെന്നും യുഎഇ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും , ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും സംയുക്തമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. യുഎഇ എന്ന രാജ്യത്തിന്റെ പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ ഇതുവഴി കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Save your stories

Sign in