ദുബായ്: മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള കര്‍ശന ശിക്ഷാ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ ആലോചിക്കുകയാണെന്ന് കേരള ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ദുബായില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ നിയമം വളരെ കര്‍ശനമാണ്. നിരവധി പേരാണ് കേരളത്തിലെ റോഡുകളില്‍ ഇപ്രകാരം മരിക്കുന്നത്. അതിനാല്‍ ഈ മാതൃക കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണക്കായുള്ള സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം ദുബായില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദേഹം.