Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട്ടു​ ; 11 പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട്ടു​ ; 11 പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല

ദുബായ് ​: ഇറാന്റെ ഖേഷ്മിലേക്ക് യുഎസ് ആക്രമണം നടത്തിയതോടെ, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം. ബുധനാഴ്ച മാത്രം, കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ഇറാന്‍ ആക്രമണം നടത്തി. അതേസമയം, കുവൈത്തും ബഹ്‌റൈനും ആക്രമണം പ്രതിരോധിച്ചെന്ന് അവകാശപ്പെട്ടു.

ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യുഎഇ കപ്പല്‍ ആക്രമിക്കപ്പെട്ടു. അബുദാബി ഓയില്‍ കമ്പനിയായ അഡ്നോകിന്റെ, കപ്പലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ 11 കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അതേസമയം, കപ്പിലെ ഒരു ജീവനക്കാരനെ കാണാതായി. എന്നാല്‍, മറ്റു എല്ലാ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അഡ്‌നോക് അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലുടനീളം ബുധനാഴ്ച പുലര്‍ച്ച വരെ, ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും അലയൊലികള്‍ രൂക്ഷമായതോടെ, ഗള്‍ഫ് മേഖല വീണ്ടും അതീവ ജാഗ്രതയിലാണെന്ന് ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Save your stories

Sign in