കളം മാറി സ്വർണവിപണി! പവന് 2160 രൂപ കൂടി വില വീണ്ടും ലക്ഷത്തിലേക്ക്!
കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞ സ്വർണവിലയിൽ സംസ്ഥാനത്ത് വീണ്ടും വർധനവ്. പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,08,960 രൂപയായി ഉയർന്നു.
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,620 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം സ്വർണവിലയിൽ പവന് 4,720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഇന്ന് വില വീണ്ടും ഉയർന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വിപണി വില.
ഈ മാസത്തെ സ്വർണ നിരക്കുകൾ (പവൻ വില):
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11,240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08,960 (ഇന്ന്)
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.