Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദേശീയതലത്തില്‍ തിളങ്ങി എം.എസ്. സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം; 2025-ലെ മികച്ച ഗവേഷണ കേന്ദ്രത്തിനുള്ള പുരസ്‌കാരം

ദേശീയതലത്തില്‍ തിളങ്ങി എം.എസ്. സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം; 2025-ലെ മികച്ച ഗവേഷണ കേന്ദ്രത്തിനുള്ള പുരസ്‌കാരം

ആലപ്പുഴ: അഖിലേന്ത്യ ഏകോപിത നെല്ല് ഗവേഷണ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ 2025-ലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായി എം.എസ്. സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രത്തിലെ അഗ്രോണമി, സോയില്‍ സയന്‍സ് എന്നീ വിഭാഗങ്ങള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്. ഏപ്രില്‍ 17 മുതല്‍ 20 വരെ ഒറീസയിലെ കട്ടക്കിലുള്ള ദേശീയ നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക അവലോകന യോഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

നെല്‍കൃഷിയിലെ നൂതന പരീക്ഷണങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ നല്‍കുന്നതിനും ഈ കേന്ദ്രം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. സ്ഥാപന മേധാവി ഡോ. എം. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരായ ഡോ. നിമ്മി ജോസ്, ഡോ. ബിജു ജോസഫ്, ഡോ. ജ്യോതി സാറ ജേക്കബ്, ഡോ. ബിന്ദു പി.എസ്, ഗായത്രി പി., ഡോ. വിനിമേരി സക്കറിയ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷിയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഗവേഷണ കേന്ദ്രത്തില്‍ കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച ജീവനക്കാരുടെയും തൊഴിലാളികളുടെയും അര്‍പ്പണബോധവും ചിട്ടയായ പരീക്ഷണങ്ങളുമാണ് ദേശീയതലത്തിലുള്ള ഈ നേട്ടത്തിലേക്ക് വഴിതെളിച്ചത്. പുതിയ നെല്‍വിനങ്ങള്‍ക്ക് പുറമെ, കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകള്‍, ജൈവ കീടനിയന്ത്രണ ഉപാധികള്‍, സാങ്കേതിക ഉപദേശങ്ങള്‍ എന്നിവയും കേന്ദ്രത്തില്‍ നിന്ന് ലഭ്യമാണ്.

Related articles

See all
Popular News

'ഇന്ന് ചിങ്ങം ഒന്ന്', പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം വരവായി, മലയാളികള്‍ക്കിത് ക...

Popular News

'വയനാടിന്റെ വികസനഭാവിക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്ന ബജറ്റ്'; സ്വാഗതം ചെയ്ത് കൃഷി...

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രക്ഷോഭം തുടരും:...

Save your stories

Sign in