'ഇന്ന് ചിങ്ങം ഒന്ന്', പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം വരവായി, മലയാളികള്‍ക്കിത് കര്‍ഷകദിനം
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസമായ കര്‍ക്കടകത്തിന്റെ വറുതിയും തോരാമഴയും താണ്ടി, സമൃദ്ധിയുടെ സ്വര്‍ണ്ണപ്രഭയുമായി പൊന്നിന്‍ ചിങ്ങമാസം വീണ്ടുമെത്തി. മലയാളിക്ക് ചിങ്ങം ഒന്ന് പുതുവര്‍ഷപ്പിറവി മാത്രമല്ല, അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന കര്‍ഷകദിനം കൂടിയാണ്. മണ്ണില്‍ വിത്തെറിഞ്ഞ് കാത്തിരുന്ന കര്‍ഷകന്റെ മനസ്സില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയുന്ന കാലമാണിത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളില്‍ പൊന്‍കതിരുകള്‍ വിളഞ്ഞുനില്‍ക്കുന്ന കാഴ്ചകളും, മഴക്കോളുമാറി തെളിയുന്ന മാനവും ചിങ്ങപ്പുലരിയുടെ മാറ്റ് കൂട്ടുന്നു.
ഓണത്തിന്റെ വരവറിയിച്ച് തൊടിയിലും പറമ്പിലും തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂത്തുലഞ്ഞു കഴിഞ്ഞു. ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന്, സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കൊയ്ത്തുത്സവത്തിലേക്ക് മലയാളി മനസ്സുകള്‍ ഇനി ഒന്നിച്ചിറങ്ങുകയാണ്.
പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങം കൂടി. ഈ പുതിയ
വർഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. ആശംസകൾ!
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.