തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
6838 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് ഫോണ്‍ വിളിയെത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിച്ച് അതിലൂടെ പ്രശസ്തനാകണമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു